പട്ടികജാതി വികസന വകുപ്പിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കരിമണ്ണൂര്‍ , കൂവപ്പിള്ളി, കട്ടപ്പന, നെടുംങ്കണ്ടം, മൂന്നാര്‍, പീരുമേട് എന്നീ 6 പ്രിമെട്രിക് ഹോസ്റ്റലുകളിലേക്ക് 2022 -23 അദ്ധ്യയന വര്‍ഷം വിദ്യാര്‍ത്ഥികളുടെ രാത്രികാല പഠനത്തിന് മേല്‍നോട്ടം വഹിക്കുന്നതിന് മേട്രന്‍ കം റസിഡന്‍റ് ട്യൂട്ടര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ബിരുദവും ബി എഡ്ഡും യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികൾക്ക് അപേക്ഷിക്കാം. ഒഴിവുകളുടെ എണ്ണം 6 (ആണ്‍ 2, പെണ്‍ 4) പ്രതിമാസ വേതനം 12000/- രൂപ. വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപക്ഷേ, ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ (പ്രവര്‍ത്തി പരിചയം ഉള്‍പ്പെടെ) ജൂലൈ 2 ന് മുന്‍പായി ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ , ജില്ലാ പട്ടികജാതി വികസന ഓഫീസ് സിവില്‍ സ്റ്റേഷന്‍ രണ്ടാം നില കുയിലിമല, പൈനാവ് പി ഒ ഇടുക്കി എന്ന മേല്‍വിലാസത്തില്‍ സമര്‍പ്പിക്കണം.ഫോണ്‍ – 04862 296297.