Join Our WhatsApp Group Contact Us Join Now!
Posts

നേവൽ ഫിസിക്കൽ ആൻഡ് ഓഷ്യനോഗ്രഫിക് ലബോറട്ടറിയിൽ റിസർച്ച് ഫെലോ ഒഴിവുകൾ

Job Payangadi Live


ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷനു കീഴിൽ കൊച്ചിയിലെ തൃക്കാക്കരയിലുള്ള നേവൽ ഫിസിക്കൽ ആൻഡ് ഓഷ്യനോഗ്രഫിക് ലബോറട്ടറിയിൽ ജൂനിയർ റിസർച്ച് ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു.

തുടക്കത്തിൽ രണ്ടുവർഷത്തേക്കാണ് തിരഞ്ഞടുക്കുക.

വാക് ഇൻ ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്.

ഒഴിവുകൾ :

  • ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്-1,
  • കെമിക്കൽ എൻജിനീയറിങ്/കെമിസ്ട്രി/പോളിമർ സയൻസ്/മെറ്റീരിയൽ സയൻസ്-പ്രതീക്ഷിത ഒഴിവുകൾ, ഓഷ്യനോഗ്രഫി/ഓഷ്യൻ ടെക്നോളജി/ മെറ്റിയോറോളജി-പ്രതീക്ഷിത ഒഴിവുകൾ,
  • കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്-പ്രതീക്ഷിത ഒഴിവുകൾ, ഒപ്റ്റോമെട്രിക്സ്-1, ഫിസിക്സ്- പ്രതീക്ഷിത ഒഴിവുകൾ.

യോഗ്യത :

  • ബന്ധപ്പെട്ട വിഷയത്തിൽ ഫസ്റ്റ് ക്ലാസോടെ ബി.ഇ/ബി.ടെക്,നെറ്റ്/ഗേറ്റ് യോഗ്യതയും.

അല്ലെങ്കിൽ

  • എം.ഇ/എം.ടെക്. അല്ലെങ്കിൽ ബന്ധപ്പെട്ട വിഷയത്തിൽ ബേസിക് സയൻസ് പി.ജിയും നെറ്റ് യോഗ്യതയും.

പ്രായം : 28 വയസ്സാണ് ഉയർന്ന പ്രായപരിധി (എസ്.സി, എസ്.ടി, ഭിന്നശേഷി വിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവ് ബാധകം).

ഫെലോഷിപ്പ് : 31,000 രൂപയും എച്ച്.ആർ.എയും.

വാക് ഇൻ ഇന്റർവ്യൂ :

  • ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, കെമിക്കൽ, കെമിസ്ട്രി, പോളിമർ സയൻസ്, മെറ്റീരിയൽ സയൻസ്, ഓഷ്യനോഗ്രഫി, ഓഷ്യൻ ടെക്നോളജി, മെറ്റിയോറോളജി എന്നിവയിലേക്ക് മേയ് 21-നും
  • കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, ഒപ്‌റ്റോ ഇലക്ട്രോണിക്സ്, ഫിസിക്സ് എന്നിവയിലേക്ക് മേയ് 22-നുമാണ് അഭിമുഖം.

സമയം രാവിലെ 9.30. സ്ഥലം ലബോറട്ടി കാമ്പസിലെ ഭവൻസ് വരുണ വിദ്യാലയയിൽ.

ബന്ധപ്പെട്ട രേഖകളും പകർപ്പും സഹിതം എത്തണം.

പങ്കെടുക്കുന്നവർ hrd.npol@gov.in എന്ന ഇ-മെയിലിലേക്ക് ബയോഡേറ്റ അയയ്ക്കുകയും വേണം.

വിശദവിവരങ്ങൾ www.drdo.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

Post a Comment

തൊഴിൽ വാർത്തയെ സംബന്ധിച്ച നിങ്ങളുടെ സംശയങ്ങൾ ഇവിടെ ചോദിക്കാവുന്നതാണ്
× Alert! മലയാളം തൊഴിൽ വാർത്തകൾക്ക് മാത്രമായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Cookie Consent
We serve cookies on this site to analyze traffic, remember your preferences, and optimize your experience.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.