കണ്ണൂര്‍ ഗവണ്‍മെന്റ് ആയുര്‍വേദ കോളേജിലെ ശല്യതന്ത്ര, രസശാസ്ത്ര & ഭൈഷജ്യകല്‍പ്പന, കൗമാരഭൃത്യ വകുപ്പുകളില്‍ ഒഴിവുള്ള അദ്ധ്യാപക തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസ്സര്‍മാരുടെ നിയമനം നടത്തുന്നു.
ബന്ധപ്പെട്ട വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത.
ഉദ്യോഗാര്‍ത്ഥികള്‍ ജനന തീയ്യതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ ശരിപ്പകര്‍പ്പുകളും, ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകളും, ബയോഡാറ്റയും സഹിതം കണ്ണൂര്‍ ഗവണ്‍മെന്റ് ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പാളിന്റെ കാര്യാലയത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചു വാക്ക്-ഇന്‍-ഇന്റര്‍വ്യൂവിന് ഹാജരാകണം.
നിയമനം ലഭിക്കുന്നവര്‍ക്ക് പ്രതിമാസം 57,525/- രൂപ സമാഹ്യത വേതനമായി ലഭിക്കും. നിയമനം ഒരു വര്‍ഷത്തേക്കോ സ്ഥിര നിയമനം നടക്കുന്നത് വരെയോ ഏതാണോ ആദ്യം അത് വരെയായിരിക്കും.
ശല്യതന്ത്ര വകുപ്പിലേക്ക് ഏഴിന് രാവിലെ 11 മണിക്കും രസശാസ്ത്ര & ഭൈഷജ്യകല്‍പ്പന വകുപ്പിലേക്ക് ജൂലൈ 13ന് രാവിലെ 11നും കൗമാരഭൃത്യ വകുപ്പിലേക്ക് 14ന് രാവിലെ 11നും വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടക്കും.