Join Our WhatsApp Group Contact Us Join Now!
Posts

കേരള സർക്കാരിന്റെ വിവിധ വകുപ്പുകളിൽ ജോലി ഒഴിവുകൾ.


 


തപാൽ ലൈഫ് ഇൻഷുറൻസ് ഏജന്റ് നിയമനം


വടകര: തപാൽ ലൈഫ് ഇൻഷുറൻസ്, റൂറൽ തപാൽ ലൈഫ് ഇൻഷുറൻസ് വിപണനത്തിന് ഫീൽഡ് ഓഫീസർമാരെയും ഏജന്റുമാരെയും നിയമിക്കുന്നു.

65 വയസ്സിൽതാഴെ പ്രായമുള്ള കേന്ദ്ര-സംസ്ഥാന ഗവ.സർവീസിൽനിന്ന്‌ വിരമിച്ചവർക്ക് ഫീൽഡ് ഓഫീസർമാരും പത്താംക്ലാസ് ജയിച്ച 18-നും 50-നും മധ്യേ പ്രായമുള്ളവർക്ക് ഏജന്റുമാരുമാകാം. തൊഴിൽരഹിതർ, സ്വയംതൊഴിൽ ചെയ്യുന്നവർ, ഇൻഷുറൻസ് കമ്പനിയിലെ മുൻ ഏജന്റുമാർ, മുൻ സൈനിക ജീവനക്കാർ, അങ്കണവാടി വർക്കർ, വിരമിച്ച സ്കൂൾ അധ്യാപകർ, പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർക്ക് അപേക്ഷിക്കാം. അപേക്ഷ തപാൽ വഴിയോ spvadakara.keralapost@gmail.com എന്ന ഇ.മെയിൽ വിലാസത്തിലോ ഏഴിനകം അയയ്ക്കാം. തൊട്ടടുത്ത തപാൽ ഓഫീസുകളിലും ഏൽപ്പിക്കാം.

ഫോൺ- 0496 2523025, 9747501900.

ഓവർസിയർ നിയമനം

എടച്ചേരി: എടച്ചേരി ഗ്രാമപ്പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ താത്‌കാലികാടിസ്ഥാനത്തിൽ ഓവർസിയർ നിയമനം നടത്തുന്നു. സിവിൽ എൻജിനിയറിങ്ങിൽ ബിരുദമോ പോളിടെക്‌നിക് ത്രിവത്സര ഡിപ്ലോമയോ ഉള്ളവരിൽനിന്ന് അപേക്ഷകൾ ക്ഷണിച്ചു. 11-നുള്ളിൽ അപേക്ഷകൾ തപാൽമാർഗം കിട്ടണം.

വെള്ളറട: ആര്യങ്കോട് ഗ്രാമപ്പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ കരാറടിസ്ഥാനത്തിൽ രണ്ട് ഓവർസിയർമാരുടെ ഒഴിവുകളുണ്ട്. പോളിടെക്‌നിക് സിവിൽ ഡിപ്ലോമ അല്ലെങ്കിൽ ഡ്രാഫ്റ്റ്‌സ്‌മാൻ സിവിൽ ഡിപ്ലോമയാണ് യോഗ്യത. അഭിമുഖം 10-ന് രാവിലെ 11ന്‌.

മടിക്കൈ: മടിക്കൈ പഞ്ചായത്തിലെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് ഓഫീസിൽ ഓവർസീയറുടെ ഒഴിവുണ്ട്. കൂടിക്കാഴ്ച എട്ടിന് രാവിലെ 10-ന് പഞ്ചായത്ത് ഓഫീസിൽ നടക്കും. സിവിൽ ബി. ടെക്./ഡിപ്ലോമ/ഐ.ടി.ഐ. യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം.

ഫോൺ: 0467 2240680.


വിവിധ ജില്ലകളിലെ അധ്യാപക ഒഴിവുകൾ

ടെക്‌നിക്കൽ അസിസ്റ്റന്റ് ഒഴിവ്

പട്ടാമ്പി: വല്ലപ്പുഴ ഗ്രാമപ്പഞ്ചായത്തിൽ ടെക്‌നിക്കൽ അസിസ്റ്റന്റിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലാവും നിയമനം. കംപ്യൂട്ടർ ആപ്ലിക്കേഷനിൽ ബിരുദം (ബി.സി.എ.) അല്ലെങ്കിൽ തത്തുല്യയോഗ്യത ഇവയിൽ ഏതെങ്കിലും ഉള്ളവർ ജൂൺ അഞ്ചിനകം ഇ-മെയിലിലേക്ക് അപേക്ഷ അയയ്ക്കണം. വിദ്യാഭ്യാസയോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സമർപ്പിക്കണം. ഇ-മെയിൽ: ddpvallapuzhapkd@gmail.com

ഫോൺ: 04662235222.

ഡയറി പ്രെമോട്ടര്‍, വുമണ്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കര്‍ നിയമനം

ക്ഷീര വികസന വകുപ്പ് നടപ്പാക്കുന്ന തീറ്റപ്പുല്‍കൃഷി വികസന പദ്ധതിയിലേക്ക് ഡയറി പ്രെമോട്ടറേയും, മില്‍ക്ക് ഷെഡ് ഡെവലപ്പ്‌മെന്റ് പദ്ധതിയിലേക്ക് വുമണ്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കറേയും കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.

1) ഡയറി പ്രെമോട്ടര്‍: ഒഴിവുകള്‍ -3 (പാലക്കാട് ക്ഷീര വികസന യൂണിറ്റ് -1, മണ്ണാര്‍ക്കാട് ക്ഷീര വികസന യൂണിറ്റ്-1, കൊല്ലങ്കോട് ക്ഷീര വികസന യൂണിറ്റ് -1)
എസ്.എസ്.എല്‍.സിയാണ് വിദ്യാഭ്യാസ യോഗ്യത. 7500 രൂപയാണ് പ്രതിമാസ വേതനം.
2) വുമണ്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കര്‍: ഒഴിവുകള്‍ -2 (ഒറ്റപ്പാലം ക്ഷീര വികസന യൂണിറ്റ്-1, ആലത്തൂര്‍ ക്ഷീര വികസന യൂണിറ്റ്-1)
എസ്.എസ്.എല്‍.സിയാണ് വിദ്യാഭ്യാസ യോഗ്യത. പ്രതിമാസ വേതനം 6000 രൂപ.

പ്രായപരിധി 18- 50 വയസ്. അപേക്ഷകര്‍ അതാത് ബ്ലോക്കിലെ സ്ഥിരം താമസക്കാരാകണം

താല്‍പര്യമുള്ളവര്‍ അപേക്ഷയും അനുബന്ധ രേഖകളും ജൂണ്‍ 14 ന് വൈകീട്ട് 5 നകം ബന്ധപ്പെട്ട ബ്ലോക്ക് ക്ഷീര വികസന സര്‍വ്വീസ് യൂണിറ്റില്‍ സമര്‍പ്പിക്കണം. കൂടിക്കാഴ്ച്ചയ്ക്ക് അര്‍ഹതയുള്ളവരുടെ അന്തിമ പട്ടിക ജൂണ്‍ 15 ന് സിവില്‍ സ്റ്റേഷനിലുള്ള ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിന് മുന്‍പില്‍ പ്രസിദ്ധപ്പെടുത്തും.

ഇവര്‍ക്കുള്ള കൂടിക്കാഴ്ച ജൂണ്‍ 17 ന് രാവിലെ 10.30 മുതല്‍ ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ നടക്കും. കൂടിക്കാഴ്ച സംബന്ധിച്ച മറ്റ് അറിയിപ്പുകള്‍ ഉണ്ടാകില്ല.

കൂടുതല്‍ വിവരങ്ങളും അപേക്ഷ ഫോമും മേല്‍ ഒഴിവുകളുള്ള ബ്ലോക്കിലെ ക്ഷീര വികസന സര്‍വീസ് യൂണിറ്റ് ഓഫീസില്‍ ലഭിക്കും.

ഫോണ്‍: 0491-2505137.


ആരോഗ്യവകുപ്പിൽ ആരോഗ്യപ്രവർത്തകരെ നിയമിക്കുന്നു

നാഷണൽ ഹെൽപ്പ് ലൈൻ: കരാർ നിയമനത്തിന് അപേക്ഷിക്കാം


കേന്ദ്ര സർക്കാർ മുതിർന്ന പൗരൻമാർക്കായി ആരംഭിക്കുന്ന നാഷണൽ ഹെൽപ്പ് ലൈനുമായി ബന്ധപ്പെട്ട് ക്വാളിറ്റി ലീഡർ, ടീം ലീഡർ, ഓഫീസ് അഡ്മിൻ/ ഫിനാൻസ് തസ്തികകളിൽ കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾ swd.kerala.gov.in ലും www.cmdkerala.net ലും ലഭിക്കും. അപേക്ഷ അയയ്ക്കുന്നതിനുള്ള ലിങ്ക് വെബ്‌സൈറ്റുകളിൽ ലഭ്യമാണ്. അപേക്ഷിക്കാനുള്ള അവസാന തിയതി ജൂൺ 15 വൈകിട്ട് 5 മണി.

പ്രോജക്റ്റ് സ്റ്റാഫിനെ നിയമിക്കുന്നു


സെന്റർ ഫോർ ഡെവലപ്പ്‌മെന്റ് ഓഫ് ഇമേജിങ് ടെക്‌നോളജിയിൽ (സി.ഡിറ്റ്) താൽകാലികമായി കരാർ അടിസ്ഥാനത്തിൽ പ്രോജക്റ്റ് സ്റ്റാഫിനെ നിയമിക്കുന്നു. പി.എച്ച്.പി ഡെവലപ്പർ, നേറ്റീവ് റിയാക്റ്റ് ഡെവലപ്പർ, യു.ഐ/യു.എക്‌സ് ഡെവലപ്പർ, ടെസ്റ്റ് എൻജിനിയർ, ടെക്‌നിക്കൽ റൈറ്റർ, സെർവർ അഡ്മിനിസ്‌ട്രേറ്റർ തസ്തികകളിലാണ് ഒഴിവുകളുള്ളത്. വിശദവിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കുന്നതിനും www.careers.cdit.org സന്ദർശിക്കുക. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തിയതി ജൂൺ 11.

അക്കൗണ്ടന്റ് കം ഡേറ്റാ എൻട്രി ഓപ്പറേറ്ററെ നിയമിക്കുന്നു.

നിലമ്പൂർ: നഗരസഭയിലെ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് കരാറടിസ്ഥാനത്തിൽ ഒരു അക്കൗണ്ടന്റ് കം ഡേറ്റാ എൻട്രി ഓപ്പറേറ്ററെ നിയമിക്കുന്നു.

അപേക്ഷകൾ രേഖകളുടെ പകർപ്പുസഹിതം nilamburmunicipality@gmail.com എന്ന വിലാസത്തിൽ ജൂൺ ഏഴിന്‌ മൂന്നുമണിക്കകം ലഭിക്കണം. 18-നും 35-നും ഇടയിൽ പ്രായമുള്ള ബികോം വിത്ത് പി.ജി.ഡി.സി.എ. ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. മുൻപരിചയമുള്ളവർക്ക് മുൻഗണന

പ്രോജക്ട് ഫെല്ലോ: താത്കാലിക ഒഴിവ്


പീച്ചിയിലെ കേരള വന ഗവേഷണ സ്ഥാപനത്തിൽ മൂന്ന് വർഷ കാലാവധിയുള്ള ”മെഡിസിനൽ പ്ലാന്റസ്-ഓൺ കോൾ ഹെൽപ് സെന്റർ ആന്റ് ഫാം ലൈബ്രറി (എ എസ്.എം.പി.ബി, കേരള ഇനീഷ്യേറ്റീവ്)- KFRI/RP 818/2021” എന്ന സമയ ബന്ധിത ഗവേഷണ പദ്ധതിയിൽ പ്രൊജക്ട് ഫെല്ലോയുടെ താത്കാലിക ഒഴിവിലേക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു.
വിശദവിവരങ്ങൾക്ക് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ വെബ്‌സെറ്റ് (www.kfri.res.in) സന്ദർശിക്കണം.

വിമുക്ത ഭടന്മാർക്ക് തൊഴിലവസരം

ഇന്ത്യന്‍ ആര്‍മിയില്‍ നിന്നു ക്ലറിക്കല്‍ തസ്തികയില്‍ വിരമിച്ച വിമുക്ത ഭടന്മാരെ കോഴിക്കോട് എന്‍.സി.സി ഗ്രൂപ്പിൽ താത്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നു. താല്പര്യപ്പെടുന്നവര്‍ ജൂണ്‍ ഏഴിന് രാവിലെ 11 മണിക്ക് യോഗ്യത രേഖകളുമായി അഭിമുഖത്തിന് ഹാജരാകണമെന്ന് ഗ്രൂപ്പ് കമാന്‍ഡര്‍ അറിയിച്ചു.

ഫോണ്‍ : 0495 2962321.


Post a Comment

തൊഴിൽ വാർത്തയെ സംബന്ധിച്ച നിങ്ങളുടെ സംശയങ്ങൾ ഇവിടെ ചോദിക്കാവുന്നതാണ്
× Alert! മലയാളം തൊഴിൽ വാർത്തകൾക്ക് മാത്രമായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Cookie Consent
We serve cookies on this site to analyze traffic, remember your preferences, and optimize your experience.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.