Join Our WhatsApp Group Contact Us Join Now!
Posts

സഹകരണ സംഘങ്ങളിൽ/ബാങ്കുകളിൽ ജൂനിയർ ക്ലാർക്ക്/ടാറ്റ എൻട്രി / കാഷ്യർ തസ്തികയിൽ 150+ഒഴിവുകൾ.

 



സംസ്ഥാനത്തെ വിവിധ സഹകരണ സംഘങ്ങളിൽ/ബാങ്കുകളിൽ ചീഫ് അക്കൗണ്ടന്റ് / ഡെപ്യൂട്ടി ജനറൽ മാനേജർ ജൂനിയർ ക്ലാർക്ക്/ ടാറ്റ എൻട്രി/കാഷ്യർ തസ്തികയിൽ നിലവിലുള്ള 150+ ഒഴിവുകളിൽ സഹകരണ സർവീസ് പരീക്ഷാ ബോർഡ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 


വിജ്ഞാപന തീയതി: 09.02.2021

നമ്പർ: സിഎസ്ഇബി /N & L / 900 /19


അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 10/03/2021 വൈകിട്ട് 5 വരെ.  


വിജ്ഞാപനം: 01/2021, 02/2021, 03/2021


നിയമനരീതി: സഹകരണ സർവീസ് പരീക്ഷാ ബോർഡ് നടത്തുന്ന പരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണ സ്‌ഥാപനങ്ങൾ നടത്തുന്ന കൂടിക്കാഴ്‌ചയുടെയും അടിസ്‌ഥാനത്തിൽ പരീക്ഷാ ബോർഡ് നൽകുന്ന ലിസ്‌റ്റിൽ നിന്നു സംഘങ്ങൾ തയാറാക്കുന്ന റാങ്ക് ലിസ്‌റ്റ് പ്രകാരം. 


നിയമന അധികാരി: ബന്ധപ്പെട്ട സഹകരണ സംഘം/ബാങ്കുകൾ.


സംവരണം തിരിച്ചുള്ള ഒഴിവുകളും അധിക യോഗ്യത സംബന്ധിച്ച വിവരങ്ങളും പട്ടികയിൽ ലഭിക്കും. അടിസ്‌ഥാന യോഗ്യത സംബന്ധിച്ച വിവരങ്ങൾ ചുവടെ:


വിശദമായ വിജ്ഞാപനവും, അപേക്ഷയുടെ മാതൃകയും സഹകരണ സർവീസ് പരീക്ഷാ ബോർഡിന്റെ www.csebkerala.org എന്ന വെബ്സൈറ്റിൽ ലഭിക്കും.


ചീഫ് അക്കൗണ്ടന്റ് / ഡെപ്യൂട്ടി ജനറൽ മാനേജർ ജൂനിയർ ക്ലാർക്ക്/ ടാറ്റ എൻട്രി/കാഷ്യർ


വിദ്യാഭ്യാസ യോഗ്യത: 

എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യ യോഗ്യതയും സബോർഡിനേറ്റ് പഴ്സനൽ  കോ–ഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്സും (ജൂനിയർ ഡിപ്ലോമ ഇൻ കോ – ഓപ്പറേഷൻ). കാസർകോട് ജില്ലയിലെ ഉദ്യോഗാർഥികൾക്കു ആ ജില്ലയിലെ സഹകരണ സംഘം/ബാങ്കുകളിലെ നിയമനത്തിനു കർണാടക സംസ്ഥാന സഹകരണ ഫെഡറേഷൻ നടത്തുന്ന സഹകരണ ഡിപ്ലോമ കോഴ്സ് (ജിഡിസി) കേരള സംസ്ഥാന സഹകരണ യൂണിയന്റെ ജൂനിയർ ഡിപ്ലോമ ഇൻ കോ–ഓപ്പറേഷൻ (ജെഡിസി) തുല്യമായ അടിസ്ഥാന യോഗ്യതയായിരിക്കും.

എന്നാൽ സഹകരണം ഐശ്ചികവിഷയമായി എടുത്ത ബികോം ബിരുദം അല്ലെങ്കിൽ ഏതെങ്കിലും ഒരു അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദവും സഹകരണ ഹയർ ഡിപ്ലോമയും ( കേരള സംസ്ഥാന സഹകരണ യൂണിയന്റെ എച്ച്ഡിസി അല്ലെങ്കിൽ എച്ച്ഡിസി ആൻഡ് ബിഎം  അല്ലെങ്കിൽ നാഷനൽ കൗൺസിൽ ഫോർ കോ– ഓപ്പറേറ്റീവ് ട്രെയിനിങ്ങിന്റെ എച്ച്ഡിസി അല്ലെങ്കിൽ എച്ച്ഡിഎം) അല്ലെങ്കിൽ കേരള കാർഷിക സർവകലാശാലയുടെ ബിഎസ്‌സി (സഹകരണം ആൻഡ് ബാങ്കിങ്) ഉളളവർക്കും അപേക്ഷിക്കാം.

അപേക്ഷ സ്വീകരിക്കേണ്ട അവസാന തീയതിക്കു മുൻപായി നിശ്ചിത വിദ്യാഭ്യാസ യോഗ്യത നേടിയവർ മാത്രം അപേക്ഷിച്ചാൽ മതി.


പ്രായം:

1/1/2021 ൽ 18 വയസ് തികയണം. എന്നാൽ 40 വയസ് കഴിയാൻ പാടില്ല.

ഉയർന്ന പ്രായപരിധിയിൽ പട്ടികവിഭാഗത്തിൽപ്പെട്ടവർക്ക് 5 വർഷത്തെ ഇളവും

മറ്റു പിന്നാക്കവിഭാഗത്തിനും വിമുക്തഭടൻമാർക്കും 3 വർഷത്തെ ഇളവും

വികലാംഗർക്കു 10 വർഷത്തെ ഇളവും

വിധവകൾക്കു 5 വർഷത്തെ ഇളവും ലഭിക്കും.


ഇന്റർവ്യൂ:

ഒരു സംഘം/ ബാങ്കിന്റെ യോഗ്യതാ ലിസ്റ്റിൽ ഉൾപ്പെടുന്ന ഉദ്യോഗാർഥിക്കു പ്രസ്തുത സംഘത്തിലെ അഭിമുഖം 20 മാർക്കിന്റേതാണ്.

അഭിമുഖത്തിനു ഹാജരായാൽ 3 മാർക്ക് ലഭിക്കും. സ്വന്തം ജില്ലയിൽ അഭിമുഖത്തിനു ഹാജരാകുന്ന ഉദ്യോഗാർഥിക്കു 5 മാർക്കും ലഭിക്കും.

അപേക്ഷാഫോമിൽ സ്വന്തം ജില്ല വ്യക്തമാക്കണം.

നേറ്റിവിറ്റി മാർക്ക് ലഭിക്കാൻ ബന്ധപ്പെട്ട റവന്യൂ അധികാരികളിൽ നിന്നു ലഭിക്കുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റ് അഭിമുഖ സമയത്തു ഹാജരാക്കണം.

ഇവ ശ്രദ്ധിക്കാം

ഏതെങ്കിലും ഒരു ബാങ്ക് അല്ലെങ്കിൽ സംഘത്തിൻ്റെ പ്രവര്‍ത്തന പരിധിയിൽ വരുന്ന ജില്ലയിൽ നിന്നുള്ള ഉദ്യോഗാര്‍ഥികൾക്ക് പ്രസ്തുത സംഘത്തിലെ ഇൻ്റര്‍വ്യൂവിന് ലഭിക്കാവുന്ന പരമാവധി 15 മാര്‍ക്കിനു പുറമേ അധിക ആനുകൂല്യമായി 15 മാര്‍ക്ക് കൂടി ലഭിക്കും.

അപേക്ഷാ ഫോമിൽ ജില്ല വ്യക്തമാക്കേണ്ടതും ഇൻ്റര്‍വ്യു സമയത്ത് ബന്ധപ്പെട്ട അധികാരികളിൽ നിന്ന് ലഭിക്കുന്ന നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുമാണ്.

ഉദ്യോഗാര്‍ഥികൾക്ക് ഒന്നിൽ കൂടുതൽ ബാങ്ക് സംഘങ്ങളിലേക്ക് അപേക്ഷിക്കാം.


അപേക്ഷാഫീസ്:

പൊതു വിഭാഗക്കാർക്കും വയസിളവ് ലഭിക്കുന്നവരുൾപ്പെടെയുള്ളവർക്കും ഒരു സംഘം/ബാങ്കിന് 150 രൂപയാണ് അപേക്ഷാഫീസ്.

പട്ടിക ജാതി/പട്ടിക വർഗ വിഭാഗത്തിന് 50 രൂപ മതി.

ഒന്നിൽ കൂടുതൽ സംഘം/ ബാങ്കുകളിലേയ്ക്ക് അപേക്ഷിക്കാം. ഒന്നിലേറെ സംഘം/ബാങ്കുകളിലേക്ക് അപേക്ഷിക്കുന്നവർ ആദ്യത്തേതിന് ശേഷമുള്ള ഓരോ സംഘം/ബാങ്കിനും 50 രൂപ വീതം അധികമായി അടയ്ക്കണം. 

ഒന്നിൽ കൂടുതൽ സംഘം/ ബാങ്കിലേയ്ക്ക് അപേക്ഷിക്കുന്നതിന് ഒരു അപേക്ഷാഫോമും ഒരു ചെലാൻ/ ഡിമാൻഡ് ഡ്രാഫ്റ്റും മാത്രം മതി.


അപേക്ഷാ ഫീസ് ഫെഡറൽ ബാങ്ക്, കേരള സംസ്ഥാന സഹകരണ ബാങ്ക് എന്നീ ബാങ്കുകളുടെ ബ്രാഞ്ചുകളിലൂടെ ചെലാൻ വഴി നേരിട്ട് അടയ്ക്കാം (ചെലാൻ മാത‍ൃക സഹകരണ സർവീസ് പരീക്ഷാ ബോർഡിന്റെ വെബ്സൈറ്റിൽ അപേക്ഷാഫോമിനൊപ്പം ലഭിക്കും).


അല്ലെങ്കിൽ

ജില്ലാ സഹകരണ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകളിൽ നിന്നു സഹകരണ സർവീസ് പരീക്ഷാ ബോർഡ് സെക്രട്ടറിയുടെ പേരിൽ തിരുവനന്തപുരത്തു   ക്രോസ് ചെയ്ത്  സിടിഎസ് പ്രകാരം മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റ് മാത്രമേ പരീക്ഷാ ഫീസായി സ്വീകരിക്കുകയുള്ളൂ. മറ്റു ബാങ്കുകളിൽ നിന്നെടുക്കുന്ന ഡിമാൻഡ് ഡ്രാഫ്റ്റ് സ്വീകരിക്കില്ല. അക്കൗണ്ടിൽ പണമടച്ചതിന്റെ ചെലാൻ രസീത് / ഡിമാൻഡ് ഡ്രാഫ്റ്റ് അപേക്ഷയോടൊപ്പം അയയ്ക്കണം. വിജ്ഞാപന തീയതിക്കു ശേഷം എടുക്കുന്ന ഡിമാൻഡ് ഡ്രാഫ്റ്റ് മാത്രമേ സ്വീകരിക്കൂ. 


വിശദമായ വിജ്ഞാപനവും, അപേക്ഷയുടെ മാതൃകയും സഹകരണ സർവീസ് പരീക്ഷാ ബോർഡിന്റെ www.csebkerala.org എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷയും അനുബന്ധങ്ങളും10/03/2021 ന് വൈകീട്ട് 5 നു മുൻപായി സഹകരണ സർവീസ് പരീക്ഷാ ബോർഡിൽ ലഭിക്കണം. 


അപേക്ഷയോടൊപ്പം വിദ്യാഭ്യാസയോഗ്യത, വയസ്, ജാതി, വിമുക്തഭടൻ, വികലാംഗൻ എന്നിവ തെളിയിക്കുന്നതിനുളള സർട്ടിഫിക്കറ്റുകളുടെ ശരിപ്പകർപ്പുകൾ സ്വയം സാക്ഷ്യപ്പെടുത്തി നൽകണം. 


അപേക്ഷ നേരിട്ടോ തപാലിലോ സെക്രട്ടറി, സഹകരണ സർവീസ് പരീക്ഷാ ബോർഡ്, കേരള സംസ്ഥാന സഹകരണ ബാങ്ക് ബിൽഡിങ്, ഓവർ ബ്രിഡ്ജ്, ജനറൽ പോസ്റ്റ് ഓഫിസ്, തിരുവനന്തപുരം – 695001 എന്ന വിലാസത്തിൽ സമർപ്പിക്കണം.


വിലാസം

സഹകരണ പരീക്ഷാ ബോര്‍ഡ്

കേരള സംസ്ഥാന സഹകരണ ബാങ്ക് ബിൽഡിങ്

ഓവര്‍ ബ്രിഡ്ജ്

തിരുവനന്തപുരം

695001

ഫോൺ – 0471-2468690, 2468670

Post a Comment

തൊഴിൽ വാർത്തയെ സംബന്ധിച്ച നിങ്ങളുടെ സംശയങ്ങൾ ഇവിടെ ചോദിക്കാവുന്നതാണ്
× Alert! മലയാളം തൊഴിൽ വാർത്തകൾക്ക് മാത്രമായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Cookie Consent
We serve cookies on this site to analyze traffic, remember your preferences, and optimize your experience.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.