Join Our WhatsApp Group Contact Us Join Now!

വ്യോമസേനയില്‍ 235 ഓഫീസര്‍; ഡിസംബര്‍ 30നകം അപേക്ഷിക്കാം...

ഇന്ത്യൻ വ്യോമസേനയിലെ കമ്മിഷൻഡ് ഓഫീസർമാരാകാനുള്ള എയർ ഫോഴ്സ് കോമൺ അഡ്മിഷൻ ടെസ്റ്റിന് (എ.എഫ്.സി.എ.ടി.) അപേക്ഷ ക്ഷണിച്ചു. ഫ്ളയിങ്, ഗ്രൗണ്ട് ഡ്യൂട്ടി ടെക്നിക്കൽ, നോൺ ടെക്നിക്കൽ എന്നീ ബ്രാഞ്ചുകളിലേക്കാണ് പ്രവേശനം. ആകെ 235 ഒഴിവുകളാണുള്ളത്.

ഫ്ളയിങ് ബ്രാഞ്ചിൽ ഷോർട്ട് സർവീസ് കമ്മിഷൻ (എസ്.എസ്.സി.) വഴിയും ഗ്രൗണ്ട് ഡ്യൂട്ടി ബ്രാഞ്ചിൽ എസ്.എസ്.സി., പെർമനെന്റ് കമ്മിഷൻ എന്നിവ വഴിയുമാണ് പ്രവേശനം. അപേക്ഷകർ അവിവാഹിതരായിരിക്കണം. വനിതകൾക്കും അപേക്ഷിക്കാം. 2022 ജനുവരിയിലാണ് കോഴ്സ് ആരംഭിക്കുക.

യോഗ്യത

* ഫ്ളയിങ് ബ്രാഞ്ച്: i. പന്ത്രണ്ടാംക്ലാസിൽ മാത്സിനും ഫിസിക്സിനും 60 ശതമാനം വീതം മാർക്ക്, ii. 60 ശതമാനം മാർക്കോടെ ബിരുദം/എൻജിനിയറിങ് ബിരുദം അല്ലെങ്കിൽ 60 ശതമാനം മാർക്കോടെ അസോസിയേറ്റ് മെമ്പർഷിപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂട്ട് എൻജിനിയേഴ്സ് (ഇന്ത്യ)യുടെയോ എയ്റോനോട്ടിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെയോ എ, ബി വിഭാഗങ്ങളിലെ പരീക്ഷയിലെ വിജയം. അവസാനവർഷ വിദ്യാർഥികൾക്കും നിബന്ധനകളോടെ അപേക്ഷിക്കാം. എൻ.സി.സി. എയർവിങ് സീനിയർ ഡിവിഷൻ സി സർട്ടിഫിക്കറ്റുള്ളവർക്കാണ് സ്പെഷ്യൽ എൻട്രിക്ക് അപേക്ഷിക്കാനുള്ള അർഹത.

* ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ): i. പന്ത്രണ്ടാം ക്ലാസിൽ മാത്സിനും ഫസിക്സിനും 50 ശതമാനം വീതം മാർക്ക്, ii. ബിരുദം/എൻജിനിയറിങ് ബിരുദം അല്ലെങ്കിൽ അസോസിയേറ്റ് മെമ്പർഷിപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂട്ട് എൻജിനിയേഴ്സ് (ഇന്ത്യ)യുടെയോ എയ്റോനോട്ടിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെയോ എ, ബി വിഭാഗങ്ങളിലെ പരീക്ഷയിലെ വിജയം അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ എൻജിനിയേഴ്സിന്റെ ഗ്രാജ്വേറ്റ് മെമ്പർഷിപ്പ് എക്സാമിനേഷനിൽ 60 ശതമാനം മാർക്കോടെ വിജയം. അവസാനവർഷ വിദ്യാർഥികൾക്കും നിബന്ധനകളോടെ അപേക്ഷിക്കാം.

* ഗ്രൗണ്ട് ഡ്യൂട്ടി (നോൺ ടെക്നിക്കൽ): മൂന്ന് ബ്രാഞ്ചുകളിലേക്കാണ് പ്രവേശനം. അഡ്മിനിസ്ട്രേഷൻ, ലോജിസ്റ്റിക്സ് 60 ശതമാനം മാർക്കോടെ ബിരുദം/എൻജിനിയറിങ് ബിരുദം അല്ലെങ്കിൽ 60 ശതമാനം മാർക്കോടെ അസോസിയേറ്റ് മെമ്പർഷിപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂട്ട് എൻജിനിയേഴ്സ് (ഇന്ത്യ)യുടെയോ എയ്റോനോട്ടിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെയോ എ, ബി വിഭാഗങ്ങളിലെ പരീക്ഷയിലെ വിജയം. അക്കൗണ്ട്സ് 60 ശതമാനം മാർക്കോടെ ബി.കോം. നിശ്ചിത ശാരീരികയോഗ്യതകളും ആവശ്യമാണ്.

പ്രായപരിധി
ഫ്ളയിങ് ബ്രാഞ്ചിന് 20-24 വയസ്സ്. 1998 ജനുവരി രണ്ടിനും 2002 ജനുവരി ഒന്നിനുമിടയിൽ, രണ്ട് തീയതികളും ഉൾപ്പെടെ, ജനനം. കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് കൈവശമുള്ളവർക്ക് രണ്ടുവർഷത്തെ വയസ്സിളവുണ്ട്.

ഗ്രൗണ്ട് ഡ്യൂട്ടി ബ്രാഞ്ചിന് 20-26 വയസ്സ്. 1996 ജനുവരി രണ്ടിനും 2002 ജനുവരി ഒന്നിനുമിടയിൽ രണ്ട് തീയതികളും ഉൾപ്പെടെ ജനിച്ചവരാകണം.

പരിശീലനം
2022 ജനുവരി മുതൽ ഹൈദരാബാദിലെ എയർഫോഴ്സ് അക്കാദമിയിൽ പരിശീലനം ആരംഭിക്കും. ഫ്ളയിങ്, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ) ബ്രാഞ്ചുകളിലുള്ളവർക്ക് 74 ആഴ്ചയും മറ്റുള്ളവർക്ക് 52 ആഴ്ചയുമാണ് പരിശീലനം. പരിശീലനത്തിനുശേഷം ഓഫീസർ തസ്തികയിൽ നിയമിക്കും.


അപേക്ഷ
ഓൺലൈൻ പരീക്ഷയാണുണ്ടാകുക. അപേക്ഷാഫീസ്: 250 രൂപ. എൻ.സി.സി. സ്പെഷ്യൽ എൻട്രി വഴി അപേക്ഷിക്കുന്നവർക്ക് ഫീസില്ല. യോഗ്യത, അപേക്ഷിക്കേണ്ട രീതി, പരീക്ഷ, പരീക്ഷാകേന്ദ്രങ്ങൾ തുടങ്ങിയ വിശദവിവരങ്ങൾ www.careerindianairforce.cdac.in, www.afcat.cdac.in എന്നിവയിൽ ഉടൻ പ്രസിദ്ധീകരിക്കും. അവസാന തീയതി: ഡിസംബർ 30.

Post a Comment

തൊഴിൽ വാർത്തയെ സംബന്ധിച്ച നിങ്ങളുടെ സംശയങ്ങൾ ഇവിടെ ചോദിക്കാവുന്നതാണ്
× Alert! മലയാളം തൊഴിൽ വാർത്തകൾക്ക് മാത്രമായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Cookie Consent
We serve cookies on this site to analyze traffic, remember your preferences, and optimize your experience.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.