Join Our WhatsApp Group Contact Us Join Now!

ഐ.ബി.യില്‍ 2000 അസിസ്റ്റന്റ് ഇന്റലിജന്‍സ് ഓഫീസര്‍ ഒഴിവുകൾ..

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള അസിസ്റ്റന്റ് സെൻട്രൽ ഇന്റലിജൻസ് ഓഫീസർ ഗ്രേഡ് II/എക്സിക്യുട്ടീവ് തസ്തികയിൽ ഒഴിവുകളുണ്ട്. 2000 ഒഴിവുകളാണുള്ളത്. ആദ്യഘട്ട പരീക്ഷയ്ക്ക് കേരളത്തിൽ ഏഴ് കേന്ദ്രങ്ങളുണ്ട്. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.

യോഗ്യത: ബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യത.

പ്രായപരിധി: 18-27 വയസ്സ്. എസ്.സി./എസ്.ടി. വിഭാഗത്തിന് അഞ്ചുവർഷത്തെയും ഒ.ബി.സി. വിഭാഗത്തിന് മൂന്നുവർഷത്തെയും വയസ്സിളവുണ്ട്. വിധവകൾ, വിവാഹമോചനം നേടിയവരും പുനർവിവാഹിതരാകാത്തതുമായ സ്ത്രീകൾ എന്നിവർക്ക് 35 വയസ്സുവരെ അപേക്ഷിക്കാം. ഭിന്നശേഷിക്കാർക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ അർഹതയില്ല.

പരീക്ഷ: മൂന്ന് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ്. ആദ്യഘട്ടം ഓൺലൈൻ പരീക്ഷയാണ്. 100 ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളാണുണ്ടാകുക. ആകെ 100 മാർക്ക്. ഒരു മണിക്കൂറാണ് പരീക്ഷാസമയം. ജനറൽ അവയർനസ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ്, ന്യൂമറിക്കൽ/അനലറ്റിക്കൽ/ലോജിക്കൽ എബിലിറ്റി ആൻഡ് റീസണിങ്, ഇംഗ്ലീഷ് ഭാഷ, ജനറൽ സ്റ്റഡീസ് എന്നിങ്ങനെ അഞ്ച് ഭാഗങ്ങളായി സിലബസിനെ തിരിച്ചിട്ടുണ്ട്. ഓരോ വിഭാഗത്തിൽ നിന്നും 20 ചോദ്യങ്ങൾ വീതമാണുണ്ടാകുക. തെറ്റായ ഉത്തരത്തിന് നാലിലൊന്ന് മാർക്ക് നഷ്ടപ്പെടും.

രണ്ടാംഘട്ട പരീക്ഷ വിവരണാത്മകമായിരിക്കും. ആകെ 50 മാർക്ക്. പരീക്ഷാസമയം ഒരു മണിക്കൂർ. 30 മാർക്കിന്റെ എസ്സേയും 20 മാർക്കിന്റെ ഇംഗ്ലീഷ് കോംപ്രിഹെൻഷൻ ആൻഡ് പ്രിസൈസ് റൈറ്റിങ്ങുമാണുണ്ടാകുക. ഏറ്റവും കുറഞ്ഞത് 17 മാർക്കെങ്കിലും ഇതിൽ നേടിയവരെ മാത്രമേ അടുത്ത ഘട്ടത്തിലേക്ക് തിരഞ്ഞെടുക്കൂ.

അപേക്ഷ: അപേക്ഷ ഓൺലൈനായാണ് നൽകേണ്ടത്. വിശദവിവരങ്ങളും അപേക്ഷ അയയ്ക്കാനുള്ള ലിങ്കും www.mha.gov.in, www.ncs.gov.in എന്നീ വെബ്സൈറ്റുകളിലുണ്ട്.

കേരളത്തിൽ എറണാകുളം, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, തൃശ്ശൂർ എന്നിങ്ങനെ ഏഴ് കേന്ദ്രങ്ങളാണ് ഓൺലൈൻ പരീക്ഷയ്ക്കുള്ളത്. അപേക്ഷയിൽ അനുയോജ്യമായ മൂന്ന് കേന്ദ്രങ്ങൾ സൂചിപ്പിക്കാം. പരീക്ഷാഫീസ് 100 രൂപ. (ബാങ്ക് ചാർജുകൾ ബാധകം). വനിതകൾ, എസ്.സി, എസ്.ടി. വിഭാഗക്കാർ എന്നിവർ പരീക്ഷാഫീസ് അടയ്ക്കേണ്ടതില്ല. പക്ഷേ, റിക്രൂട്ട്മെന്റ് പ്രോസസിങ് ചാർജ് ഇവർക്കും ബാധകമാണ്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 9.

Post a Comment

തൊഴിൽ വാർത്തയെ സംബന്ധിച്ച നിങ്ങളുടെ സംശയങ്ങൾ ഇവിടെ ചോദിക്കാവുന്നതാണ്
× Alert! മലയാളം തൊഴിൽ വാർത്തകൾക്ക് മാത്രമായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Cookie Consent
We serve cookies on this site to analyze traffic, remember your preferences, and optimize your experience.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.