Join Our WhatsApp Group Contact Us Join Now!

ഐ ടി ഐകാർക്ക് അവസരം; സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയില്‍ 1004 അപ്രന്റിസ് ഒഴിവുകള്‍..

സൗത്ത് വെസ്റ്റേൺ റെയിൽവേയിൽ 1004 അപ്രന്റിസ് ഒഴിവ്. പരസ്യവിജ്ഞാപനനമ്പർ: SWR/RRC/Act Appr/01/2020. ഓൺലൈനായി അപേക്ഷിക്കണം. വിവിധ ഡിവിഷൻ/ വർക്ക്ഷോപ്പ്/ യൂണിറ്റ് എന്നിവിടങ്ങളിലാണ് അവസരം. 

എല്ലാവർക്കും അപേക്ഷ അയയ്ക്കാം. എന്നാൽ കർണാടക, ഗോവ എന്നീ സംസ്ഥാനങ്ങളിലെയും തമിഴ്നാട്ടിലെ ധർമപുരി, സേലം, വെല്ലൂർ, ആന്ധ്രാപ്രദേശിലെ അനന്തപുർ, ചിറ്റൂർ, മഹാരാഷ്ട്രയിലെ സാംഗ്ലി എന്നീ ജില്ലകളിലെയും ഉദ്യോഗാർഥികൾക്കാണ് മുൻഗണന. ഇവിടെനിന്നുള്ള ഉദ്യോഗാർഥികളുടെ അപേക്ഷ പരിഗണിച്ചതിനുശേഷമുള്ള ഒഴിവുകൾ മറ്റുള്ളവർക്കായി നൽകും. ഒരുവർഷമായിരിക്കും പരിശീലനം.


വിവിധ ഡിവിഷനുകളിലെ ഒഴിവുകൾ: ഹുബ്ബള്ളി- 287, കാരിയേജ് റിപ്പയർ വർക്ക്ഷോപ്പ് ഹുബ്ബള്ളി- 217, ബെംഗളൂരു ഡിവിഷൻ- 280, മൈസൂരു ഡിവിഷൻ- 177, സെൻട്രൽ വർക്ക്ഷോപ്പ്, മൈസൂരു- 43.

ഒഴിവുള്ള ട്രേഡുകൾ: ഫിറ്റർ, വെൽഡർ, ഇലക്ട്രീഷ്യൻ, റെഫ്രിജറേഷൻ ആൻഡ് എയർകണ്ടീഷനിങ് മെക്കാനിക്ക്, പ്രോഗ്രാമിങ് ആൻഡ് സിസ്റ്റം അഡ്മിനിസ്ട്രേഷൻ അസിസ്റ്റന്റ്, കാർപ്പെന്റർ, പെയിന്റർ, ഫിറ്റർ (ഡീസൽ ലോക്കോ ഷെഡ്), ഇലക്ട്രീഷ്യൻ (ഡീസൽ ലോക്കോ ഷെഡ്), ഇലക്ട്രീഷ്യൻ ജനറൽ, ഫിറ്റർ (കാരിയേജ് ആൻഡ് വാഗൺ), സ്റ്റെനോഗ്രാഫർ, മെഷിനിസ്റ്റ്.

യോഗ്യത: ബന്ധപ്പെട്ട ട്രേഡിലെ ഐ.ടി.ഐ. പാസായിരിക്കണം. പ്രോഗ്രാമിങ് ആൻഡ് സിസ്റ്റം അഡ്മിനിസ്ട്രേഷൻ അസിസ്റ്റന്റ് തസ്തികയിൽ കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് ട്രേഡിലെ ഐ.ടി.ഐയാണ് യോഗ്യത.

പ്രായം: 15-24 വയസ്സ്. എസ്.സി./ എസ്.ടി. വിഭാഗത്തിന് അഞ്ചുവർഷവും ഒ.ബി.സി. വിഭാഗത്തിന് മൂന്നുവർഷവും വയസ്സിളവ് ലഭിക്കും.

തിരഞ്ഞെടുപ്പ്: മെട്രിക്കുലേഷന്റെയും ഐ.ടി.ഐ. മാർക്കിന്റെയും അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന മെറിറ്റ് ലിസ്റ്റിലൂടെ. അപേക്ഷാഫീസ്: 100 രൂപ. ഓൺലൈനായി ഫീസടയ്ക്കാം. എസ്.സി./ എസ്.ടി./ വനിതകൾ/ ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസില്ല.

അപേക്ഷിക്കേണ്ട വിധം: വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.rrchubli.in എന്ന വെബ്സൈറ്റ് കാണുക. 

അവസാന തീയതി: ജനുവരി 9.

Post a Comment

തൊഴിൽ വാർത്തയെ സംബന്ധിച്ച നിങ്ങളുടെ സംശയങ്ങൾ ഇവിടെ ചോദിക്കാവുന്നതാണ്
× Alert! മലയാളം തൊഴിൽ വാർത്തകൾക്ക് മാത്രമായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Cookie Consent
We serve cookies on this site to analyze traffic, remember your preferences, and optimize your experience.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.