സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ വിവിധ ഓഫീസുകളിലേക്ക് ഡെപ്യൂട്ടേഷന് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പാലക്കാട്, മലപ്പുറം, കാഞ്ഞങ്ങാട്, കണ്ണൂര്‍, നാദാപുരം, ആലപ്പുഴ, ചേലക്കര, അടൂര്‍, കോട്ടയം ഓഫീസുകളില്‍ പ്രോജക്ട് അസിസ്റ്റന്റ്, പത്തനംതിട്ട, ഇടുക്കി, കണ്ണൂര്‍ ഓഫീസുകളില്‍ സീനിയര്‍ അസിസ്റ്റന്റ്, തൃശ്ശൂര്‍, പേരാമ്ബ്ര ഓഫീസുകളില്‍ അക്കൗണ്ടന്റ്,പാട്ടമ്പി ഓഫീസില്‍ എക്സിക്യൂട്ടീവ് അസിസ്റ്റന്റ് തസ്തികയിലാണ് ഒഴിവുകള്‍.
സമാന തസ്തികയിലും ശമ്പള സ്കെയിലിലുമുള്ള സര്‍ക്കാര്‍ വകുപ്പുകളിലേയും പൊതുമേഖല/സ്വയംഭരണ സ്ഥാപനങ്ങളിലേയും ജീവനക്കാര്‍ക്ക് അപേക്ഷിക്കാം.
30700-65400 രൂപ ശമ്പള സ്കെയിലും ബിരുദാനന്തര ബിരുദവും കമ്ബ്യൂട്ടര്‍ ഡിപ്ലോമയുള്ള ജീവനക്കാര്‍ക്ക് പ്രോജക്ട് അസിസ്റ്റന്റിന്റെയും ഇതേ ശമ്പള സ്കെയിലും എം.കോം അഥവാ സിഎ/ ഐസിഡബ്ല്യുഎ (ഇന്റര്‍) യും കമ്ബ്യൂട്ടര്‍ ഡിപ്ലോമയും ഉള്ളവര്‍ക്ക് സീനിയര്‍ അസിസ്റ്റന്റ്/ അക്കൗണ്ടന്റ് തസ്തികയിലേക്കും അപേക്ഷിക്കാം.
ബിരുദവും ടൈപ്പ് റൈറ്റിംഗ് ഇംഗ്ലീഷ് ഹയര്‍, മലയാളം ലോവര്‍, ഷോര്‍ട്ട് ഹാന്‍ഡ്, വേഡ് പ്രോസസ്സിംഗ് എന്നിവയില്‍ പ്രാവിണ്യവും, 26500-56700 രൂപ ശമ്പള സ്കെയിലുള്ളവര്‍ക്ക് എക്സിക്യൂട്ടീവ് അസിസ്റ്റന്റിന്റെ ഒഴിവിലേക്ക് അപേക്ഷിക്കാം.
നിശ്ചിത മാതൃകയില്‍ പൂരിപ്പിച്ച ഡെപ്യൂട്ടേഷന് അപേക്ഷഫോം (ഫോം നമ്ബര്‍-144, പാര്‍ട്ട്-1), ബയോഡാറ്റ, മാതൃവകുപ്പില്‍ നിന്നുള്ള എന്‍ഒസി എന്നിവ സഹിതം ഒക്ടോബര്‍ 20നകം മാനേജിംഗ് ഡയറക്ടര്‍, കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്പ്പറേഷന്, റ്റി.സി.27/588(7) ആന്‍ഡ് (8), സെന്റിനല്‍, മൂന്നാംനില, പാറ്റൂര്‍, വഞ്ചിയൂര്‍ പി.ഒ., തിരുവനന്തപുരം-35 എന്ന വിലാസത്തില്‍ ലഭ്യമാക്കണം.