Join Our WhatsApp Group Contact Us Join Now!
Posts

കേരളസർക്കാർ 12 ജില്ലകളിലേക്ക് ഡ്രൈവർ ഉൾപ്പെടെ വാഹനം വാടകയ്ക്ക് എടുക്കുന്നു

 



ടെൻഡർ ക്ഷണിച്ചു

തിരുവനന്തപുരം

ജില്ലാ വനിതാ പ്രൊട്ടക്ഷന്‍ ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിനായി കരാറടിസ്ഥാനത്തില്‍ കാര്‍/ജീപ്പ് നല്‍കുന്നതിന് താത്പര്യമുള്ള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു.

പ്രതിമാസം 30,000 രൂപ വാടക (1,500 കിലോമീറ്റര്‍) ലഭിക്കും. വാഹനത്തിന് അഞ്ചുവര്‍ഷത്തിലധികം പഴക്കം പാടില്ല. ടാക്‌സി പെര്‍മിറ്റ് ഉള്‍പ്പടെ നിയമം അനുശാസിക്കുന്ന എല്ലാ രേഖകളും വാഹനത്തിനുണ്ടായിരിക്കണം.

ടെണ്ടര്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 30 രാവിലെ 11 മണി.

കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2344245.

കൊല്ലം:

സ്‌കൂള്‍ ബസ് ആവശ്യമുണ്ട്

എം എല്‍ എ യുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും സ്‌കൂള്‍ ബസ് വാങ്ങുന്നതിന് ഇ-ടെണ്‍ര്‍ ക്ഷണിച്ചു. വിശദ വിവങ്ങള്‍ 9947774960, 0474-279295 എന്നീ നമ്പരുകളില്‍ ലഭിക്കുമെന്ന് കൊല്ലം വിദ്യാഭ്യാസ ഉപഡയക്ടര്‍ അറിയിച്ചു.

ആലപ്പുഴ:

വാഹനം വാടകയ്ക്ക്: ടെൻഡർ ക്ഷണിച്ചു

ആലപ്പുഴ: കളക്ടറേറ്റ് പൊന്നുവില സ്‌പെഷ്യൽ തഹസിൽദാർ എൽ.എ. (ജനറൽ) ന്റെ കാര്യാലയത്തിലേക്ക് മാസവാടക കരാർ അടിസ്ഥാനത്തിൽ സർക്കാർ അംഗീകൃത മാനദണ്ഡങ്ങൾക്ക് വിധേയമായി മോട്ടോർ ക്യാബ് വാഹനം (ഡ്രൈവർ ഉൾപ്പെടെ സീറ്റിങ് കപ്പാസിറ്റി ഏഴ് പേർക്ക്) ഓടിക്കുന്നതിന്  ടെൻഡർ ക്ഷണിച്ചു.

ഒക്ടോബർ 28ന് വൈകിട്ട് അഞ്ചു വരെ സ്വീകരിക്കും. 30ന് ഉച്ചയ്ക്ക് 12ന് തുറക്കും. വിശദവിവരങ്ങൾക്ക് സ്‌പെഷ്യൽ തഹസിൽദാർ എൽ.എ (ജനറൽ), കളക്ടറേറ്റ്, ആലപ്പുഴയുമായി ബന്ധപ്പെടുക.

ഫോൺ: 9745608402.

വാഹനം വാടകയ്ക്ക് എടുക്കുന്നു

 ആലപ്പുഴ വനിതാ പ്രൊട്ടക്ഷൻ ഓഫീസിലേക്ക് നവംബർ 2020 മുതൽ മാർച്ച് 2020 വരെയുള്ള കാലയളവിലെ ആവശ്യങ്ങൾക്കായി വാഹനം വാടകയ്ക്ക് എടുക്കുന്നു.

 ടാക്സി പെർമിറ്റ് ഉള്ളതും 7 വർഷത്തിൽ കുറവ് കാലപ്പഴക്കം ഉള്ളതുമായ കാർ ജീപ്പ് കരാറടിസ്ഥാനത്തിൽ നൽകാൻ താല്പര്യമുള്ള വ്യക്തികൾ സ്ഥാപനങ്ങൾ എന്നിവയിൽ നിന്നും ടെണ്ടറുകൾ ക്ഷണിച്ചു. 

നവംബർ രണ്ടു രാവിലെ 11 മണിവരെ ടെൻഡറുകൾ സ്വീകരിക്കും.




ആലപ്പുഴ: ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി എഴുപുന്ന ഗ്രാമപഞ്ചായത്തിലെ വനിത പകൽ വീട്ടിലേക്ക് ഒരു വർഷത്തേക്ക് രോഗികളെ കൊണ്ടു വരുന്നതിനും പോകുന്നതിനും വാഹനം വാടകയ്ക്ക് ആവശ്യമുണ്ട്.

16 പേർക്ക് ഇരിക്കാവുന്ന ടെമ്പോ ട്രാവലർ/മിനിബസ്സാണ് ആവശ്യം. 2010നു ശേഷം നിർമ്മിച്ചതായിരിക്കണം വാഹനം. ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി നവംബർ ഏഴ് വൈകിട്ട് മൂന്നു വരെയാണ്. ഒമ്പതിന് രാവിലെ 11ന് തുറക്കും.

വിശദവിവരത്തിന് ഫോൺ: 0479- 2344474.

യാന ഉടമകളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു

ആലപ്പുഴ: ജില്ലയിൽ ദേശീയ ജലപാത മൂന്നിലും ജില്ലയിലെ മറ്റ് കായൽ ഭാഗങ്ങളിലും ഫിഷറീസ് വകുപ്പിന്റെ രജിസ്‌ട്രേഷൻ ഇല്ലാതെ പ്രവർത്തിപ്പിക്കുന്ന അനധികൃത ഊന്നി/ ചീനവലകൾ നീക്കം ചെയ്യുന്ന ആവശ്യത്തിലേക്ക് 30 അടിയിൽ കൂടുതൽ നീളം ഉള്ളതും പ്രവർത്തനക്ഷമവുമായ വീഞ്ച് ഘടിപ്പിച്ച ഒരു ചങ്ങാടം ലഭ്യമാക്കുന്നതിനായി സന്നദ്ധരായ യാന ഉടമകളിൽ നിന്ന് മുദ്രവെച്ച ക്വട്ടേഷൻ ക്ഷണിച്ചു.

ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 28 വൈകിട്ട് മൂന്നുവരെയാണ്.

ഫോൺ: 0477 2251103. 

പത്തനംതിട്ട:

കരാര്‍ വാഹനത്തിന് ടെണ്ടര്‍ ക്ഷണിച്ചു

പത്തനംതിട്ട: വനിതാ ശിശു വികസന  വകുപ്പിന് കീഴില്‍ പത്തനംതിട്ട ജില്ലാ വനിതാ ശിശു വികസന ഓഫീസിലെ ഔദ്യോഗിക വാഹനത്തിന് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം- കാര്‍ (എ.സി) വിട്ടു നല്‍കുന്നതിന് വാഹന ഉടമകള്‍ / സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടറുകള്‍ ക്ഷണിച്ചു.

ടെണ്ടറുകള്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ രണ്ടിന് ഉച്ചയ്ക്ക് ശേഷം രണ്ടു വരെ. ടെണ്ടര്‍ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കും ജില്ലാ വനിതാ ശിശുവികസന ഓഫീസുമായി ബന്ധപ്പെടുക.

ഫോണ്‍ : 9895700126.

വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ പത്തനംതിട്ട വനിതാ പ്രൊട്ടക്ഷന്‍ ഓഫീസിലെ ഔദ്യോഗിക വാഹനത്തിന് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം- കാര്‍ (എ.സി) വിട്ടു നല്‍കുന്നതിന് വാഹന ഉടമകള്‍ / സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടറുകള്‍ ക്ഷണിച്ചു.

ടെണ്ടറുകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 30 ന് ഉച്ചയ്ക്ക് ഒന്നു വരെ. ടെണ്ടര്‍ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കും വനിതാ പ്രൊട്ടക്ഷന്‍ ഓഫീസുമായി ബന്ധപ്പെടുക.

ഫോണ്‍ : 8281999053, 04682329053.

കോട്ടയം

ടെന്‍ഡര്‍

കോട്ടയം: ജില്ലാ മാനസീകാരോഗ്യ പദ്ധതിയുടെ ഭാഗമായ പുതുപ്പള്ളി, ഉദയനാപുരം പകല്‍ വീടുകളിലെ യാത്രാവശ്യത്തിന് വാഹനം വാടകയ്ക്ക് എടുക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു.

നവംബര്‍ 19ന് രാവിലെ 10.30നകം കോട്ടയം ജനറല്‍ ആശുപത്രി സൂപ്രണ്ടിന് നല്‍കണം

ഫോൺ: 9745608402.

ഇടുക്കി

ടെന്‍ഡര്‍ ക്ഷണിച്ചു

തൊടുപുഴ വെങ്ങല്ലുരില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ വനിതാ ശിശുവികസന ഓഫീസറുടെ കാര്യാലയത്തിലേക്ക് 2021 മാര്‍ച്ച് 31 വരെ ടാക്സി പെര്‍മിറ്റ് ഉള്ള കാര്‍ (പെട്രോള്‍/ ഡീസല്‍) വാടകയ്ക്ക് നല്‍കാന്‍ തയ്യാറുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും മുദ്രവെച്ച ടെണ്ടര്‍ ക്ഷണിച്ചു.അവസാന തീയതി നവംബര്‍ 2, അന്നേദിവസം മൂന്നുമണിക്ക്  ടെണ്ടര്‍ തുറക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് വെങ്ങല്ലൂരിലെ  ജില്ലാ വനിതാ ശിശുവികസന ഓഫീസറുടെ കാര്യാലയത്തില്‍ നിന്നു പ്രവര്‍ത്തി ദിവസങ്ങളില്‍ ലഭിക്കും.

ഫോണ്‍ നമ്പര്‍ 04862 200108

എറണാകുളം

ടെന്‍ഡര്‍ ക്ഷണിച്ചു

കൊച്ചി : വനിതാ ശിശു വികസന വകുപ്പിനു കീഴില്‍ കാക്കനാട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന വനിത സംരക്ഷണ ഓഫീസറുടെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി 2020 നവംബര്‍ മുതല്‍ 2021 മാര്‍ച്ച് വരെയുളള കാലയളവില്‍ കരാര്‍ അടിസ്ഥാനത്തില്‍ വാഹനം (കാര്‍ വാടകയ്ക്ക് നല്‍കുന്നതിന്  താത്പര്യമുളള വാഹന ഉടമകളില്‍ നിന്ന് മുദ്രവച്ച മത്സരസ്വഭാവമുളള ടെന്‍ഡറുകള്‍ ക്ഷണിച്ചു.

ടെന്‍ഡറുകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി  ഒക്‌ടോബര്‍ 28-ന് ഉച്ചയ്ക്ക് ശേഷം രണ്ടു വരെ.  

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2959296.

പാലക്കാട്

ദര്‍ഘാസ് ക്ഷണിച്ചു

പാലക്കാട്: ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറുടെ പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ റസ്‌പോണ്‍സ് ടീമിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് പട്ടാമ്പി,  ഷൊര്‍ണൂര്‍, തൃത്താല,  ഒറ്റപ്പാലം എന്നീ സര്‍ക്കിള്‍ പരിധിയില്‍ ബൊലേറോ,  ടാറ്റ സുമോ സമാന  മോഡലുകളിലുള്ള രണ്ടു വാഹനങ്ങള്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ വിട്ടു നല്‍കുന്നതിനായി ദര്‍ഘാസ് ക്ഷണിച്ചു.

വാഹനങ്ങള്‍ക്ക്  7 വര്‍ഷത്തിലധികം പഴക്കം പാടില്ല. ദര്‍ഘാസ്  ഫോറം പാലക്കാട് സിവില്‍ സ്റ്റേഷനിലുള്ള ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ കാര്യാലയത്തില്‍ നിന്ന് ഒക്ടോബര്‍ 23 വരെ വിതരണം ചെയ്യും.

ഫോണ്‍ 0491 -2505081

പാലക്കാട്: വനിത ശിശു വികസന വകുപ്പിന് കീഴിലുള്ള വനിതാ പ്രൊട്ടക്ഷന്‍ ഓഫീസറുടെ  ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി വാഹനം ലഭ്യമാക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. വാഹനം (കാര്‍, ജീപ്പ്)  ഏഴ്് വര്‍ഷത്തിലധികം കാലപ്പഴക്കം ഉണ്ടായിരിക്കരുത്.

2020 നവംബര്‍ മുതല്‍ മാര്‍ച്ച് 2021 വരെ അഞ്ച് മാസത്തേക്കാണ് കരാര്‍. ടാക്‌സി പെര്‍മിറ്റ് ഉള്‍പ്പെടെ രേഖകള്‍ ഉണ്ടായിരിക്കണം. പ്രതിമാസം 1500 കി.മീ വരെ വാഹനം ഓടുന്നതിന് പരമാവധി 30,000 രൂപയാണ് അനുവദിക്കുക. അടങ്കല്‍ തുക 150000.  ഒക്ടോബര്‍ 28 ന് ഉച്ചക്ക് 12 വരെ ദര്‍ഘാസ് വിതരണം ചെയ്യും. ഉച്ചയ്ക്ക് ഒന്നു വരെ ദര്‍ഘാസ് സ്വീകരിക്കും. അന്നേ ദിവസം മൂന്നിന് ദര്‍ഘാസുകള്‍ തുറക്കും.

ഫോണ്‍: 8281999061.

മലപ്പുറം

വാഹന ക്വട്ടേഷൻ

 മലപ്പുറം: ജില്ലാ വനിതാ പ്രൊട്ടക്ഷന്‍ ഓഫീസ് ആവശ്യത്തിന് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം എടുക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഒക്‌ടോബര്‍ 30. കൂടുതല്‍ വിവരങ്ങള്‍ക്ക് വനിതാ പ്രൊട്ടക്ഷന്‍ ഓഫീസുമായി ബന്ധപ്പെടണം.

ഫോണ്‍: 8281999059.

മലപ്പുറം: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ ആവശ്യത്തിന് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം എടുക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ നവംബര്‍ രണ്ട് വൈകീട്ട് മൂന്ന് വരെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ സ്വീകരിക്കും. അതേ ദിവസം വൈകീട്ട് നാലിJന് ടെന്‍ഡര്‍ തുറക്കും. ഏഴ് പേര്‍ക്ക് സഞ്ചരിക്കാവുന്നതും ഏഴ് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമില്ലാത്തതുമായ ടാക്‌സി പെര്‍മിറ്റുള്ള എ.സി കാര്‍ ഉടമകള്‍ക്ക് ടെന്‍ഡറില്‍ പങ്കെടുക്കാം.

ടെന്‍ഡര്‍ ഫോം പ്രവൃത്തി ദിവസങ്ങളില്‍ ഓഫീസില്‍ ലഭിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് 0483 2734387.

കോഴിക്കോട്

കോഴിക്കോട്: മലബാര്‍ ദേവസ്വം ബോര്‍ഡ് കോഴിക്കോട് ഡിവിഷന്‍ അസി. കമ്മീഷണറുടെ ഔദ്യോഗിക ഉപയോഗത്തിലേക്കായി 11 മാസത്തേക്ക് ഒരു ബൊലേറോ ജീപ്പ് ഡ്രൈവര്‍ സഹിതം പ്രതിമാസ വാടക അടിസ്ഥാനത്തില്‍ നല്‍കാന്‍ തയ്യാറുളള വ്യക്തികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു.

ടാക്‌സി പെര്‍മിറ്റുളള എ സി ഡീസല്‍ വാഹനമാണ് പ്രതീക്ഷിക്കുന്നത്. ക്വട്ടേഷന്‍ ഒക്ടോബര്‍ 28 ന് വൈകീട്ട് അഞ്ചിനകം അസി. കമ്മീഷണറുടെ ഓഫീസ്, മലബാര്‍ ദേവസ്വം ബോര്‍ഡ്, ഡി ബ്ലോക്ക്, സിവില്‍സ്‌റ്റേഷന്‍, കോഴിക്കോട് എന്ന വിലാസത്തില്‍ ലഭിക്കണം.

ഫോണ്‍ : 0495 2374547.

വിമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസറുടെ ഔദ്യോഗിക ആവശ്യത്തിന് 2020-21 സാമ്പത്തിക വര്‍ഷം വാഹനം വാടകയ്ക്ക് എടുക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. അവസാന തീയതി നവംബര്‍ രണ്ട് ഉച്ച 2.30 മണി വരെ.

ഫോണ്‍ : 0495 2371343.

ആരോഗ്യകേരളം പദ്ധതിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ടാക്‌സി പെര്‍മിറ്റുള്ള എയര്‍കണ്ടീഷന്‍ ചെയ്ത വാഹനങ്ങള്‍ ആവശ്യമുണ്ട്. വിശദ ടെണ്ടര്‍ വിവരങ്ങള്‍ക്ക് കോഴിക്കോട് സിവില്‍ സ്റ്റേഷനിലുള്ള ആരോഗ്യകേരളം ഓഫീസുമായി ബന്ധപ്പെടുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2374990 എന്ന നമ്പറിലോ 

www.arogyakeralam.gov.inwww.etenders.kerala.gov.in വെബ്‌സൈറ്റിലോ ബന്ധപ്പെടുക.

കോഴിക്കോട് ജില്ല വനിത ശിശുവികസന ഓഫീസര്‍ക്ക് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം വാടകയ്ക്ക് എടുക്കുന്നതിന്  ടെണ്ടര്‍ ക്ഷണിച്ചു. 

അവസാന തീയ്യതി  നവംബര്‍ അഞ്ച്  രാവിലെ 11  മണി.

കൂടുതല്‍ വിവരങ്ങള്‍ക്ക് – 0495-2370750.

വയനാട്

ടെണ്ടര്‍ ക്ഷണിച്ചു

വയനാട് ജില്ലാ വനിത ശിശു വികസന ഓഫീസര്‍ക്ക് കരാര്‍ വ്യവസ്ഥയില്‍ വാഹനം വാടകയ്ക്ക് നല്‍കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു.  അവസാന തീയതി നവംബര്‍ 3 ന് ഉച്ചയ്ക്ക് 1.

ഫോണ്‍ 04936 296362.

കാസര്‍കോട്:

ക്വട്ടേഷന്‍ ക്ഷണിച്ചു

കാസര്‍കോട്: വനിതാ ശിശുവികസന വകുപ്പിന്റെ കീഴിലുളള കാസര്‍കോട് വനിതാ സംരക്ഷണ ഓഫീസര്‍ക്ക്  2020-21 സാമ്പത്തിക വര്‍ഷത്തെ ഔദ്യോഗിക ആവശ്യത്തിലേക്കായി പ്രതിമാസം 30,000 രൂപ വാടകയടിസ്ഥാനത്തില്‍ (കരാര്‍ വ്യവസ്ഥയില്‍) വാഹനം (കാര്‍,ജീപ്പ്) ലഭ്യമാക്കുന്നതിലേക്കായി ക്വട്ടേഷന്‍ ക്ഷണിച്ചു. നവംബര്‍ മൂന്നിന് ഉച്ചയ്ക്ക് രണ്ട് വരെ ക്വട്ടേഷന്‍ സമര്‍പ്പിക്കാം. 

ഫോണ്‍- 04994 256266, 9446270127. 

Post a Comment

തൊഴിൽ വാർത്തയെ സംബന്ധിച്ച നിങ്ങളുടെ സംശയങ്ങൾ ഇവിടെ ചോദിക്കാവുന്നതാണ്
× Alert! മലയാളം തൊഴിൽ വാർത്തകൾക്ക് മാത്രമായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Cookie Consent
We serve cookies on this site to analyze traffic, remember your preferences, and optimize your experience.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.