Join Our WhatsApp Group Contact Us Join Now!

എയിംസില്‍ 138 അധ്യാപക ഒഴിവുകള്‍; ഇപ്പോൾ അപേക്ഷിക്കാം...


തെലങ്കാനയിലെ ബീബിനഗറിലെ എയിംസിൽ 138 അധ്യാപകരുടെ ഒഴിവ്. സ്ഥിരം നിയമനമാണ്. പോണ്ടിച്ചേരിയിലെ ജിപ്മെറിന്റെ മാർഗനിർദേശത്തിലാണ് ബീബിനഗറിലെ എയിംസ് പ്രവർത്തിക്കുന്നത്.

ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി
 ജൂൺ 12
തപാലിൽ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി
ജൂൺ 24


ഒഴിവുകൾ

പ്രൊഫസർ - 20
അനാട്ടമി, ബയോകെമിസ്ട്രി, ഫിസിയോളജി, പാത്തോളജി ആൻഡ് ലാബ് മെഡിസിൻ, ഫാർമക്കോളജി, കമ്യൂണിറ്റി ആൻഡ് ഫാമിലി മെഡിസിൻ, ഫോറൻസിക് മെഡിസിൻ ആൻഡ് ടോക്സിക്കോളജി, മൈക്രോ ബയോളജി, പീഡിയാട്രി ക്സ്, സെക്യാട്രി, അനസ്തേഷ്യോളജി, ഡെർമറ്റോളജി, ജനറൽ മെഡിസിൻ, ഓഫ്താൽമോളജി, ഓർത്തോപീഡിക്സ്, ജനറൽ സർജറി, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി, റേഡിയോ ഡയഗ്നോസിസ് എന്നിവയിൽ ഓരോന്നുവീതവും ഇ.എൻ.ടി.യിൽ രണ്ടും ഒഴിവുകളാണുള്ളത്.

അഡീഷണൽ പ്രൊഫസർ - 22

അനാട്ടമി, ബയോകെമിസ്ട്രി, ഫിസിയോളജി, ഫാർമക്കോളജി, കമ്യൂണിറ്റി ആൻഡ് ഫാമിലി മെഡിസിൻ, ഫോറൻസിക് മെഡിസിൻ ആൻഡ് ടോക്സിക്കോളജി, പീഡിയാട്രിക്സ്, സൈക്യാട്രി, ഡെർമറ്റോളജി, ഇ.എൻ.ടി., ഓഫ്താൽ മോളജി, ഓർത്തോപീഡിക്സ്, ജനറൽ സർജറി, ഒബ്സ്റ്റൈട്രിക്സ് ആൻഡ് ഗൈനക്കോളജി, റേഡിയോ ഡയഗ്നോസിസ് എന്നിവയിൽ ഓരോന്നുവീതവും മൈക്രോ ബയോളജി, അനസ്തേഷ്യാളജി എന്നിവയിൽ 2 വീതവും പാത്തോളജി ആൻഡ് ലാബ് മെഡിസിനിൽ 3 ഒഴിവുകളാണുള്ളത്.

അസോസിയേറ്റ് പ്രൊഫസർ - 33

ബയോകെമിസ്ട്രി, പാത്തോളജി ആൻഡ് ലാബ് മെഡിസിൻ, ഫാർമക്കോളജി, കമ്യൂണിറ്റി ആൻഡ് ഫാമിലി മെഡിസിൻ, ഫോറൻസിക് മെഡിസിൻ ആൻഡ് ടോക്സിക്കോളജി, സൈക്യാട്രി, അനസ്തേഷ്യോളജി, ഡെർമറ്റോളജി, ജനറൽ സർജറി എന്നിവയിൽ ഓരോന്നുവീതവും ഇ.എൻ.ടി.യിൽ രണ്ടും ഒഴിവുകളാണുള്ളത്.

അനാട്ടമി, മൈക്രോബയോളജി, പീഡിയാട്രിക്സ്, ജനറൽ മെഡിസിൻ, ഓഫ്താൽമോളജി, ഓർത്തോപീഡിക്സ്, ഒബ്സ്റ്റൈട്രിക്സ് ആൻഡ് ഗൈനക്കോളജി, റേഡിയോ ഡയഗ്നോസിസ് എന്നിവയിൽ രണ്ടുവീതവും ജനറൽ സർജറിയിൽ മൂന്നും ഫിസിയോളജിയിൽ നാലും ഒഴിവുകളുണ്ട്.

അസിസ്റ്റന്റ് പ്രൊഫസർ - 63

കമ്യൂണിറ്റി ആൻഡ് ഫാമിലി മെഡിസിനിൽ ഏഴും അനാട്ടമി, പാത്തോളജി ആൻഡ് ലാബ് മെഡിസിൻ എന്നിവയിൽ ആറുവീതവും ബയോകെമിസ്ട്രിയിൽ അഞ്ചും ഫിസിയോളജി, ഫാർമക്കോളജി, ജനറൽ മെഡിസിൻ എന്നിവയിൽ നാലുവീതവും ഒഴിവുകളുണ്ട്. മൈക്രോ ബയോളജി, പീഡിയാട്രിക്സ്, ജനറൽ സർജറി, ഒബ്സ്റ്റൈട്രിക്സ് ആൻഡ് ഗൈനക്കോളജി, റേഡിയോ ഡയഗ്നോസിസ് എന്നിവയിൽ മൂന്നുവീതവും സെക്യാട്രി, ഓഫ്താൽമോളജി, ഓർത്തോപീഡിക്സ്, ഇ.എൻ.ടി., അനസ്തേഷ്യോളജി എന്നിവയിൽ രണ്ടുവീതവും ഫോറൻസിക് മെഡിസിൻ ആൻഡ് ടോക്സിക്കോളജി, ഡെർമറ്റോളജി എന്നിവയിൽ ഓരോന്നുവീതവും ഒഴിവുകളാണുള്ളത്.

അപേക്ഷ 

ഓൺലൈൻ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.  അപേക്ഷ അയക്കുന്നതിനും വിശദവിവരങ്ങൾക്കും  www.jipmer.edu.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

അപേക്ഷ ഫീസ്
എസ്.സി., എസ്.ടി. വിഭാഗങ്ങളിലെ അപേക്ഷകർക്ക് 1200 രൂപയും മറ്റ് വിഭാഗങ്ങളിലുള്ളവർക്ക് 1500 രൂപയുമാണ് അപേക്ഷാഫീസ്. ഭിന്നശേഷിക്കാർക്ക് അപേക്ഷാഫീസില്ല. ട്രാൻസാക്ഷൻ നിരക്ക് പ്രത്യേകമായുണ്ടാകും.

ഓൺലൈനിൽ അപേക്ഷ സമർപ്പിച്ചതിനുശേഷം ഇതിന്റെ കോപ്പി ആവശ്യമായ രേഖകൾ സഹിതം തപാലിൽ അയയ്ക്കണം. 
വിലാസം : 
The Nodal officer, 
Office of AIIMS Bibinagar, Room No. 111, Second Floor, Administrative Block, JIPMER, Puducherry - 605006.

 അയയ്ക്കുന്ന കവറിന് മുകളിൽ APPLICATION FOR THE POST OF ................... IN THE DISCIPLINE OF...................... FOR AIIMS BIBINAGAR, TELANGANA എന്ന് രേഖപ്പെടുത്തണം. തപാലിൽ അയയ്ക്കുന്ന രേഖകൾ aimsfacultyhr@gmail.com - എന്ന ഇ-മെയിലിലും അയയ്ക്കണം.

ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി
ജൂൺ 12
തപാലിൽ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി
ജൂൺ 24

Content Highlights: 138 teaching post vacancies at AIIMS Bibinagar; Last date 12 June. Source- www.jipmer.edu. in

Post a Comment

തൊഴിൽ വാർത്തയെ സംബന്ധിച്ച നിങ്ങളുടെ സംശയങ്ങൾ ഇവിടെ ചോദിക്കാവുന്നതാണ്
× Alert! മലയാളം തൊഴിൽ വാർത്തകൾക്ക് മാത്രമായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Cookie Consent
We serve cookies on this site to analyze traffic, remember your preferences, and optimize your experience.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.