പ്രിയപെട്ടവരെ ഞങ്ങൾ പുതിയൊരു വെബ്‌സൈറ്റിലേക്ക് മാറിയിരിക്കുന്നു. കൂടുതൽ മലയാളം തൊഴിൽ വാർത്തകൾക്കായി സന്ദർശിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക!

ഇൻകുബേഷൻ സെന്ററിലേക്ക് അപേക്ഷിക്കാം..

സംരംഭകർക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റൂട്ടായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്‌മെന്റ് (കെ.ഐ.ഇ.ഡി) ഇൻകുബേഷൻ സെന്റർ ആരംഭിക്കുന്നു. അങ്കമാലിയിലുള്ള കെ.ഐ.ഇ.ഡി-ന്റെ എന്റർപ്രൈസ് ഡെവലപ്‌മെന്റ് സെന്റർ (ഇ.ഡി.സി) ൽ ആണ് ഇൻകുബേഷൻ ആരംഭിക്കുന്നത്. പ്രാരംഭ ഘട്ടത്തിലുള്ള സ്റ്റാർട്ടപ്പുകൾക്കും കേരളത്തിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന എം.എസ്.എം.ഇകൾക്കും ഇൻകുബേഷനായി അപേക്ഷിക്കാം.

ഇൻകുബേഷനായി അഥവാ കോ-വർക്കിങ്ങിനായി 21 ക്യുബിക്കിൾ സ്‌പേസുകൾ: സഹകരണം, സർഗ്ഗാത്മകത, ഉത്പാദനക്ഷമത എന്നിവ പ്രോത്സാഹിപ്പിക്കുന്ന രീതിയിലാണ് അത്യാധുനിക ഇൻകുബേഷൻ/ വർക്ക്‌സ്‌പെയ്‌സ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഓഫീസ് സ്ഥലത്തിനപ്പറം, തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മെന്റർഷിപ്പ്, നെറ്റ്‌വർക്കിങ്‌ അവസരങ്ങൾ, വർക്ക്‌ഷോപ്പുകൾ, ബിസിനസ് വളർച്ച ലക്ഷ്യമിട്ടുള്ള വിശാലമായ അവസരങ്ങൾ എന്നിവയിൽ നിന്ന് പ്രയോജനം ലഭിക്കും.

‘ഹൈ സ്പീഡ് വൈ-ഫൈ സൗകര്യം, എയർകണ്ടീഷൻ ചെയ്ത സ്ഥലം, ഇൻകുബേറ്റികൾക്കുള്ള ആക്‌സസ് കാർഡ്, മീറ്റിംഗ് ഹാൾ ആൻഡ് കോൺഫറൻസ് ഹാൾ എന്നീ സൗകര്യങ്ങളും ലഭിക്കും.

പ്രതിമാസം 5,000 രൂപയാണ് (ജി.എസ്.ടി കൂടാതെ) ഒരു ക്യുബിക്കിളിനുള്ള ഫീസ്. താത്പര്യമുള്ളവർ ഓൺലൈനായി www.kied.info/incubation ൽ ജൂൺ 26ന് മുൻപ് അപേക്ഷ സമർപ്പിക്കണം. തിരഞ്ഞെടുക്കപ്പെട്ടുന്നവർ മാത്രം ഫീസ് അടച്ചാൽ മതി. കൂടുതൽ വിവരങ്ങൾക്ക്: 0484 2532890/0484-2550322/9188922800.

Post a Comment

തൊഴിൽ വാർത്തയെ സംബന്ധിച്ച നിങ്ങളുടെ സംശയങ്ങൾ ഇവിടെ ചോദിക്കാവുന്നതാണ്
Cookie Consent
We serve cookies on this site to analyze traffic, remember your preferences, and optimize your experience.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.