Join Our WhatsApp Group Contact Us Join Now!

പത്താം ക്ലാസുകാരുടെ സ്വപ്ന ജോലിക്ക് ഇപ്പോൾ അപേക്ഷിക്കാം...MTS, ഹവിൽദാർ നോട്ടിഫിക്കേഷൻ വന്നു..

എസ്എസ്എൽസി ഉള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം

പത്താം ക്ലാസുകാരുടെ സ്വപ്ന ജോലിക്ക് ഇപ്പോൾ അപേക്ഷിക്കാം...MTS, ഹവിൽദാർ നോട്ടിഫിക്കേഷൻ വന്നു



SSC MTS & Havildar Recruitment 2023: 

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ(SSC) മൾട്ടി ടാസ്കിങ് സ്റ്റാഫ് (MTS), ഹവിൽദാർ റിക്രൂട്ട്മെന്റിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. പത്താംക്ലാസ് പാസായ ഏതൊരു വ്യക്തിക്കും ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. കേന്ദ്രസർക്കാർ ജോലികൾ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2023 ഫെബ്രുവരി 17 വരെ ഓൺലൈൻ വഴി അപേക്ഷിക്കാം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ യോഗ്യതാ മാനദണ്ഡങ്ങൾ പരിശോധിക്കാവുന്നതാണ്.

Notification Details 

  • ഡിപ്പാർട്മെന്റ് : Staff Selection Commission (SSC)
  • ജോലി തരം : Central Govt Job
  • വിജ്ഞാപന നമ്പർ : F.No.HQ-PPI03/26/2022-PP_1
  • ആകെ ഒഴിവുകൾ : 11409
  • ജോലിസ്ഥലം : ഇന്ത്യയിലുടനീളം 
  • പോസ്റ്റിന്റെ പേര് : മൾട്ടി ടാസ്കിങ് സ്റ്റാഫ് & ഹവിൽദാർ 
  • അപേക്ഷിക്കേണ്ടവിധം : ഓൺലൈൻ
  • അപേക്ഷിക്കേണ്ട തീയതി : 2023 ജനുവരി 18
  • അവസാന തീയതി : 2023 ഫെബ്രുവരി 17
  • ഔദ്യോഗിക വെബ്സൈറ്റ് : https://ssc.nic.in/

SSC MTS & Havildar Recruitment 2023-Important Dates

› SSC MTS വിജ്ഞാപനം പുറത്തിറക്കിയ തീയതി : 2023 ജനുവരി 18
› SSC MTS ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കുന്നത് : 2023 ജനുവരി 18
› അപേക്ഷിക്കേണ്ട അവസാന തീയതി : 2023 ഫെബ്രുവരി 17
› അപേക്ഷാ ഫീസ് അടയ്ക്കേണ്ട അവസാന തീയതി : 2023 ഫെബ്രുവരി 19
› ഓഫ്‌ലൈൻ ചലാൻ അടക്കേണ്ട അവസാന തീയതി : 2023 ഫെബ്രുവരി 19
› അഡ്മിറ്റ് കാർഡ് പുറത്തിറക്കുന്നത് : 2023 മെയ് (ചിലപ്പോൾ മാറ്റമുണ്ടാകാം)
› SSC MTS കമ്പ്യൂട്ടർ ബേസ്ഡ് പരീക്ഷ (പേപ്പർ-1) : 2023 ഏപ്രിൽ 
› SSC MTS പരീക്ഷ തീയതി (പേപ്പർ-II) : പിന്നീട് അറിയിക്കും 

SSC MTS Educational Qualifications

› പത്താംക്ലാസ് പാസായിരിക്കണം

› പത്താംക്ലാസ് വിജയിക്കാത്ത വ്യക്തികൾക്ക് മൾട്ടി ടാസ്കിങ് സ്റ്റാഫ്, ഹവിൽദാർ തസ്തികകളിലേക്ക് അപേക്ഷിക്കാൻ അർഹത ഉണ്ടായിരിക്കുന്നതല്ല.


SSC MTS Vacancy Details 

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ മൾട്ടി ടാസ്കിങ് സ്റ്റാഫ് (MTS), ഹവിൽദാർ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 11409 ഒഴിവുകളാണ് ഇപ്പോൾ നിലവിലുള്ളത്. ഓരോ സംസ്ഥാനങ്ങളിലെയും വ്യക്തമായ ഒഴിവു വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അടുത്ത ദിവസങ്ങളിലായി ഒഴിവുകൾ പ്രസിദ്ധീകരിക്കുന്നതാണ്.

  • മൾട്ടി ടാസ്കിങ് സ്റ്റാഫ്: 10889
  • ഹവിൽദാർ: 529

SSC MTS Age Limit details 

› MTS & ഹവിൽദാർ: 18 വയസ്സ് മുതൽ 25 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾ 1998 ജനുവരി രണ്ടിനും 2005 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം.
› CBIC ഹവിൽദാർ: 18 വയസ്സ് മുതൽ 27 വയസ്സ് വരെ. അപേക്ഷകർ 1996 ജനുവരി രണ്ടിനും 2005 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം
› SC/ST വിഭാഗക്കാർക്ക് പ്രായപരിധിയിൽ നിന്ന് 5 വർഷത്തെ ഇളവ് ലഭിക്കുന്നതാണ്.
› OBC വിഭാഗക്കാർക്ക് 3 വർഷത്തെ ഇളവ് ലഭിക്കും.
› മറ്റ് പിന്നാക്ക വിഭാഗത്തിൽപ്പെട്ട വ്യക്തികൾക്ക് സർക്കാർ നിയമാനുസൃത വയസ്സിളവ് ലഭിക്കും.

SSC MTS & Havildar Salary details

SSC മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികൾക്ക് പ്രതിമാസം 5200 രൂപ മുതൽ 22,200 രൂപ വരെ പ്രതിമാസം ശമ്പളം ലഭിക്കും. കൂടാതെ മറ്റ് കേന്ദ്ര സർക്കാർ ആനുകൂല്യങ്ങളും ശമ്പളത്തോടൊപ്പം ലഭിക്കുന്നതാണ്.

SSC MTS & Havildar Selection Procedure

4 ഘട്ടങ്ങളിലൂടെ നടത്തപ്പെടുന്ന യോഗ്യതാ പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. ഓരോന്നും ചുവടെ കൊടുക്കുന്നു.

› ഓൺലൈൻ എഴുത്ത് പരീക്ഷ
› ഡിസ്ക്രിപ്റ്റീവ് ടെസ്റ്റ്
› സർട്ടിഫിക്കറ്റ് വേരിഫിക്കേഷൻ
› നേരിട്ടുള്ള അഭിമുഖം

വ്യക്തമായ syllabus വിവരങ്ങൾ അടുത്ത ദിവസങ്ങളിലായി ഡെയിലി ജോബ് വഴി വിശദമായി പ്രസിദ്ധീകരിക്കുന്നതാണ്

Application fees details 

⬤ ജനറൽ/OBC വിഭാഗക്കാർക്ക് 100 രൂപയാണ് അപേക്ഷാ ഫീസ്
⬤ വനിതകൾ, പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക്, വിരമിച്ച സൈനികർ എന്നിവർക്ക് അപേക്ഷാ ഫീസ് അടക്കേണ്ടതില്ല.
⬤ ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ്, UPI പെയ്മെന്റ്, ഇന്റർനെറ്റ് ബാങ്കിംഗ് മുഖേനയോ അപേക്ഷാഫീസ് അടക്കാവുന്നതാണ്. അല്ലെങ്കിൽ എസ് ബി ഐ ബാങ്ക് മുഖേന അടക്കാവുന്നതാണ്.

How to apply MTS & Havildar Recruitment 2023?

› യോഗ്യരായ ഉദ്യോഗാർഥികൾക്ക് https://ssc.nic.in എന്ന വെബ്സൈറ്റ് വഴിയോ ചുവടെ കൊടുത്തിട്ടുള്ള Apply Now ലിങ്ക് വഴിയോ അപേക്ഷ സമർപ്പിക്കാവുന്നതാണ്.
› ചുവടെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ യൂസർ ഐഡി, പാസ്സ്‌വേർഡ് എന്നിവ കൊടുത്ത് ലോഗിൻ ചെയ്യുക.
› ആദ്യമായി അപേക്ഷിക്കുന്നവർ SSCയുടെ വൺ ടൈം രജിസ്ട്രേഷൻ പൂർത്തിയാക്കിയിരിക്കണം
› തുടർന്ന് വരുന്ന അപേക്ഷാഫോമിൽ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുക, കൂടാതെ നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ടൈപ്പ് ചെയ്യുക.
› ഏറ്റവും അവസാനം അപേക്ഷാ ഫീസ് അടക്കുക.
› സബ്മിറ്റ് ചെയ്യുക
› ഭാവിയിലെ ആവശ്യങ്ങൾക്ക് വേണ്ടി അപേക്ഷാഫോമിന്റെ പകർപ്പ് എടുത്ത് വെക്കുക

Notification

Apply Now

إرسال تعليق

തൊഴിൽ വാർത്തയെ സംബന്ധിച്ച നിങ്ങളുടെ സംശയങ്ങൾ ഇവിടെ ചോദിക്കാവുന്നതാണ്
× Alert! മലയാളം തൊഴിൽ വാർത്തകൾക്ക് മാത്രമായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Cookie Consent
We serve cookies on this site to analyze traffic, remember your preferences, and optimize your experience.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.